.
Sunday, July 29, 2012
Friday, December 9, 2011
മുല്ലപ്പെരിയാര്‍ .ഐക്യദാര്‍ഢ്യപ്രതിജ്ഞ
വെളിയനാട് സെന്റ് പോള്‍സ് ഹൈസ്ക്കൂള്,ഗവ.യു.പി.സ്ക്കൂള്,ഗ്രാമീണവായനശാല സംയുക്താഭിമുഖ്യത്തില്‍ മനുഷ്യച്ചങ്ങല, സാഹാര്ദ്ദപ്രതിജ്ഞ എന്നിവ നടന്നു.
Monday, October 3, 2011
വെളിയനാടു് സെന്റ് പോള്‍സു് ഹൈസ്കൂള്‍ സ്കൂള്‍ കലോത്സവം
വെളിയനാടു് സെന്റ് പോള്‍സു് ഹൈസ്കൂള്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 3,4 തീയതികളില്‍ നടന്നു.സ്റ്റാഫു് സെക്രട്ടറി കെ.പി. ശ്രീകുമാര്‍ അദ്ധ്യക്ഷനായിരുന്നു.പ്രധാനാധ്യാപകന് ശ്രീ റ്റി.എ. മാത്യൂസു് സ്വാഗതം പറഞ്ഞു.സംഗീതാധ്യാപിക റ്റി.കെ വിദ്യാവതി ടീച്ചര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.ഗാന്ധി ,നെഹൃ.പട്ടേല്‍, പ്രസാദു് ഹൗസുകളായി 51 ഇനങ്ങളില്‍ മത്സരം നടന്നു. ഗാന്ധി ഹൗസിലെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.ലോക്കല്‍ മാനേജര്‍ ഫാ.പൗലോസു് കിഴക്കനേടത്തു് ട്രോഫികള്‍ വിതരണം ചെയ്തു.
Friday, September 30, 2011
വെളിയനാടു് സെന്റ് പോള്‍സു് ഹൈസ്ക്കൂളില്‍ ഗുരുവന്ദനം നടന്നു
ഗുരുവന്ദനം 30-9-2011 1937 ല്‍ സ്കള് തുടങ്ങിയപ്പോള്‍അദ്ധ്യാപകനായി ചേര്‍ന്ന റ്റി,ജെ. പീറ്റര്‍മുതല്‍ അടുത്തകാലത്തു് റിട്ടയര്‍ ചെയ്ത മറിയക്കുട്ടിടീച്ചര്‍ വരെയുള്ലളവര്‍ഓര്‍മ്മകള്‍ പുതുക്കാന്‍ എത്തിയിരുന്ന. തൊണ്ണൂറിന്റെ പടി കടന്ന പീറ്റര്‍ സാര്‍ സ്വയം കാറോടിച്ചു് പ്രസരിപ്പോടെ എത്തിയപ്പോള്‍ കൂട്ടുകാര്‍ക്കു അത്യുത്സാഹമായി.പഴയ ക്ലാസ്സുറൂമിലും സ്റ്റാഫ്റൂമിലും ഓടിയെത്തിയവര്‍ക്കു് വലിയ മാറ്റങ്ങള്‍ കാണുവാന്‍ കഴിഞ്ഞില്ല.പണ്ടു് സ്കൂള്‍ കെട്ടിടത്തിനു് കല്ലും ഓടും ചുമന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ ഇന്നത്തെ കുട്ടികള്‍ക്കു് കൗതുകമായി. പുത്രനോടൊപ്പം പ്രായത്തിന്റെ അവശതകള്‍ മറന്നെത്തിയ മത്തായി സാറിന്റെ വരവു് പ്രിയ ശിഷ്യര്‍ക്കു് വികാരനിര്‍ഭരമായകൂടിക്കാഴ്ചയ്ക്ക് ഇടം നല്കി. സ്റ്റേറ്റ് അവാര്‍ഡു വാങ്ങിയിട്ടുള്ല എം.റ്റി എബ്രഹാം സാര്‍ പണ്ട് സ്കൂള്‍ വാട്ടര്‍ ടാങ്കു് പൊട്ടി വെള്ളം പാഞ്ഞു വന്നതും ബോംബു് വീണാല്‍ തകരാത്ത ഇപ്പോഴത്തെ ടാങ്കു് പണിത കഥ പറഞ്ഞതും സദസ്സില്‍ ചിരി വിടര്‍ത്തി. പഴയ വിദ്യാര്‍ത്ഥികളെ പെട്ടെന്നു് തിരിച്ചറിയാന്‍ ഗുരുക്കന്മാര്‍ക്കു് കഴിഞ്ഞതു് പുത്തന്‍ തലമുറയ്ക്കു വിസ്മയമായി..കളഭം ചാര്‍ത്തിയും ആരതിയുഴിഞ്ഞും പൂക്കള്‍ തൂകിയും ഗുരൂഭൂതരുടെ അനുഗ്രഹം തേടി
Thursday, April 28, 2011
Subscribe to:
Posts (Atom)